ഡെങ്കിപ്പനി; ഹരിയാന വിദ്യാഭ്യാസമന്ത്രി ആശുപത്രിയില്‍
ഡെങ്കിപ്പനിയെ തുടര്‍ന്ന് ഹരിയാന വിദ്യാഭ്യാസമന്ത്രി കന്‍വര്‍ പാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കി സ്ഥിരീകരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഇപ്പോള്‍ വര്‍ധനവുണ്ടായതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രി അനില്‍ വിജും ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.