രാജ്യത്ത് പ്ളാസ്റ്റിക് നിരോധനം ആദ്യഘട്ടം ഇന്നുമുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് പ്ളാസ്റ്റിക് നിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കേന്ദ്രത്തിനു മുമ്പേ കേരളം പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരി ഒന്നുമുതലായിരുന്നു നിരോധനം. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾ, 60 ഗ്രാം പെർ സ്ക്വയർ മീറ്ററിൽ കുറഞ്ഞ നോൺ-വൂവൺ ബാഗുകൾ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ നിരോധനമേർപ്പെടുത്തുന്നത്.
2022 ജൂലായ് ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്ത് നിരോധിക്കുന്നതിനു മുന്നോടിയായുള്ള ആദ്യ രണ്ടുഘട്ടങ്ങളിൽ ഒന്ന് വ്യാഴാഴ്ച നടപ്പിലാകും. ഡിസംബർ 31 മുതൽ രണ്ടാംഘട്ടമായി 120 മൈക്രോണിൽ താഴെയുള്ള കാരിബാഗ് രാജ്യത്ത് അനുവദിക്കില്ല.
രാജ്യത്ത് നിരോധനം നിലവിൽ വന്നതോടെ പരിശോധന ശക്തമാക്കാനാണ് കേരളത്തിലും തീരുമാനം. തദ്ദേശവകുപ്പ് സെക്രട്ടറിമാർക്ക് സർക്കാർ നിർദേശം നൽകി. ബദൽ ഉത്പന്നങ്ങൾ യഥേഷ്ടം എത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.