രാഹുൽ ഗാന്ധിയെ INDIA സഖ്യം കൺവീനറാക്കരുതെന്ന് ആം ആദ്മി പാർട്ടി, പാർട്ടി പിന്തുണ നിതീഷ് കുമാറിന്
INDIA കൂട്ടായ്മയിലെ കൺവീനർ സ്ഥാനത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആം ആദ്മി പാർട്ടി. രാഹുൽ ഗാന്ധി കൺവീനർ ആകുന്നതിൽ ആം ആദ്മിയ്ക്ക് എതിർപ്പാണ്. ആം ആദ്മിയുടെ പിന്തുണ നിതിഷ് കുമാറിനാണ്. ഒന്നിലധികം കണവീനർമാരെ നിയോഗിയ്ക്കുന്നതിനോടും ആം ആദ്മി വിയോജിപ്പറിയിച്ചു. ഒന്നിലധികം കണവീനർമാരെ നിയമിയ്ക്കുന്നത് സഖ്യത്തിന് കെട്ടുറപ്പില്ലെന്ന സന്ദേശം ഉണ്ടാക്കുമെന്ന് ആം ആദ്മി പറയുന്നു.
പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണം എന്നുള്ള നിർണായ ചർച്ചകളാണ് INDIA സഖ്യത്തിൽ നടക്കുന്നത്. കൺവീനറിനെയും അധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനായുളള ചർച്ചകൾക്ക് വഴിവയ്ക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയുടെയും സോണിയ ഗാന്ധിയുടെയും പേരുകളാണ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കൺവീനറായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഏകോപന സമിതിയിലേക്കും മറ്റ് പാനലിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്. സോഷ്യൽ മീഡിയ വഴിയും അല്ലാതെയുമായുള്ള പ്രചരണത്തിനായി പ്രചാരണ സമിതിയെയും തെരഞ്ഞെടുക്കും.