Saturday, January 4, 2025
National

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,079 പുതിയ രോഗികൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 27,02,743 ആയി ഉയർന്നു.

876 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ കൊവിഡ് മരണം 51,797 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6,73,166 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 19,77,780 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 73.18 ശതമാനമായി

മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. 20,265 പേരാണ് സംസ്ഥാനത്ത് മരിച്ചത്. തമിഴ്‌നാട്ടിൽ മൂന്നര ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രയിൽ രോഗികളുടെ എണ്ണം മൂന്ന് ലക്ഷമായി. കർണാടകയിൽ 2.33 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *