24 മണിക്കൂറിനിടെ 69,552 പേർക്ക് കൂടി കൊവിഡ്; ഏറ്റവുമുയർന്ന പ്രതിദിന വർധനവ്
രാജ്യത്ത് ദിനംപ്രതിയുടെ കൊവിഡ് രോഗികളുടെ വർധന എഴുപതിനായിരത്തിനടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 29 ലക്ഷത്തിലേക്ക് എത്തുകയാണ്
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 28,36,925 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 977 പേർ 24 മണിക്കൂറിനിടെ മരിച്ചു. ആകെ കൊവിഡ് മരണം 53,866 ആയി ഉയർന്നു. 20,96,664 പേർ രോഗമുക്തി നേടി. 6,86,395 പേരാണ് നിലവിൽ ചികിത്സയിൽ കവിയുന്നത്. രോഗമുക്തി നിരക്ക് 73.91 ശതമാനമായി ഉയർന്നിട്ടുണ്ട്
മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുകയാണ്. മഹാരാഷ്ട്രയിൽ 6,28,642 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാടാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 3,49,654 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
ആന്ധ്രപ്രദേശിൽ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കർണാടകയിൽ 2.49 ലക്ഷം പേർക്കും യുപിയിൽ 1.62 ലക്ഷം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു