തേജസ് സൂപ്പർ സോണിക് വിമാനങ്ങൾ ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും
തേജസ് സൂപ്പർ സോണിക് വിമാനങ്ങൾ ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും. ഉച്ചയ്ക്ക് 12 ഓടെ ശംഖുമുഖത്തുള്ള വ്യോമസേന താവളത്തിൽ എത്തുന്ന ലഘുപോർ വിമാനങ്ങൾ 12.30 മുതൽ പരിശീലന പറക്കൽ നടത്തും.
ശ്രീലങ്കയിലും മാലി ദ്വീപിലും ചൈന സൈനികാധിപത്യം സ്ഥാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് തേജസ് വിമാനങ്ങൾ എത്തുന്നത് എന്നാണ് സൂചന. കോയമ്പത്തൂരിലെ സുളൂർ വ്യോമസേന താവളത്തിൽ നിന്നാണ് രണ്ട് തേജസ് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് വിമാനങ്ങൾ തലസ്ഥാനത്ത് എത്തുന്നത്. തിരുവനന്തപുരത്ത് 45000 അടി ഉയരെ വരെ വിമാനങ്ങൾ സഞ്ചരിക്കും.