അമേരിക്കൻ വ്യോമസേനാഭ്യാസത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; ആറ് പേർ മരണപ്പെട്ടെന്ന് റിപ്പോർട്ട്:
അമേരിക്കയിലെ വ്യോമസേനാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു. ടെക്സസിലെ ഡാലസ് എക്സിക്യൂട്ടിവ് എയർപോർട്ടിൽ ശനിയാഴ്ചയാണ് സംഭവം. കൂട്ടിയിടിച്ച വിമാനങ്ങൾ രണ്ടും മുഴുവനായും കത്തിയെരിഞ്ഞു. ഇരു വിമാനങ്ങളിലെ ജീവനക്കാരും മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. രണ്ട് വിമാനങ്ങളിലുമായി ആറ് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബി-17 ബോംബറും ബെൽ പി-63 കിംഗ് കോബ്രയും തമ്മിലാണ് കൂട്ടിമുട്ടിയത്. ബെൽ പി-63 കിംഗ് കോബ്ര തൻ്റെ റൂട്ട് തെറ്റിക്കുന്നതായി വിഡിയോയിൽ കാണാം. രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിക്കപ്പെട്ട വിമാനങ്ങളിലൊന്നായിരുന്നു ബി-17 ബോംബർ.