കൊവിഡിന്റെ വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. കൊവിഡിനെതിരെ പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്നും മോദി പറഞ്ഞു
സർവശക്തി ഉപയോഗിച്ചും കൊവിഡിനെതിരെ രാജ്യം പോരാടും. കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും ഓക്‌സിജൻ എക്‌സ്പ്രസ് ഓടിച്ചവരെയും മറ്റ് കൊവിഡ് മുന്നണി പോരാളികളിൽ ചിലരെയും മൻ കി ബാത്തിൽ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. രണ്ടാം മോദി സർക്കാരിന്റെ വാർഷിക ദിനത്തിലാണ് ഇന്ന് മൻ കി ബാദ് നടന്നത്.