കാലവര്‍ഷം മെയ് 31ന് ആരംഭിക്കും
ന്യൂഡല്‍ഹി: ഇത്തവണത്തെ കാലവര്‍ഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. നേരത്തെ ജൂണ്‍ ഒന്നു മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു പ്രവചനം.
തെക്കന്‍ മേഖലയില്‍ കാലവര്‍ഷം ആരംഭിക്കാന്‍ കാലാവസ്ഥ അനുകൂലമാണ്. കേരള തീരങ്ങളില്‍ മെയ് 31ഓടെ മണ്‍സൂണ്‍ ആരംഭിക്കും.
ഈ വര്‍ഷം ശരാശരി മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ വിളവ് വര്‍ധിക്കാനും സാമ്പത്തികാവസ്ഥ മെച്ചപ്പെടാനും സഹായിക്കുമെന്നും കരുതുന്നു.