വാക്‌സിൻ വിലയിൽ ഇടപെടലുണ്ടാകുമോ; സുപ്രീം കോടതി കേസ് ഇന്ന് പരിഗണിക്കും
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധായ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജൻ വിതരണം, അവശ്യമരുന്നുകൾ, വാക്‌സിൻ വില എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകും
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിച്ചതിന്റെ യുക്തിയെ കോടതി ചോദ്യം ചെയ്തിരുന്നു. രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു
ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. ഓക്‌സിജൻ വിതരണക്കാരോട് കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.