Saturday, January 4, 2025
Movies

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

 

സംവിധായകനും ഛായാഗ്രഹകനുമായ കെവി ആനന്ദ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. പി സി ശ്രീറാമിന്റെ സഹായി ആയിട്ടാണ് അദ്ദേഹം സിനിമയിൽ എത്തിയത്. തേൻമാവിൻ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. കന്നി ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി

കാതൽദേശമാണ് ആദ്യ തമിഴ് ചിത്രം. മുതൽവൻ, ബോയ്‌സ്, ശിവാജി തുടങ്ങിയ വൻ ചിത്രങ്ങളിൽ പങ്കാളിയായി. ഹിന്ദിയിൽ ജോഷ്, കാക്കി തുടങ്ങിയ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. കനാ കണ്ടേൻ, കോ, മാട്രാൻ, കാവൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. മോഹൻലാൽ-സൂര്യ കോമ്പിനേഷനിൽ ഇറങ്ങിയ കാപ്പാൻ ആണ് അവസാന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *