24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 72,39,390 ആയി ഉയർന്നു.
8,26,876 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 63,01,928 പേർ രോഗമുക്തി നേടി. 730 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,10,586 ആയി ഉയർന്നു.
രാജ്യത്ത് നിലവിൽ ചികിത്സയിലിരിക്കുന്നവരിൽ 12 ശതമാനത്തോളം പേർ കേരളത്തിലാണ്. അടുത്തിടെയായി സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്.