നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം; അമിത് ഷാ
70 വർഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹരിയാന സോനിപത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹത്തിന് എത്താൻ കഴിയാത്തതിനാൽ ഫോണിലൂടെയായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. ബിജെപി സർക്കാർ അധികാരത്തിേേലറിയതിന് പിന്നാലെ അഴിമതി കുറഞ്ഞതായും സമസ്ത മേഖലയിലും വികസന നേട്ടങ്ങൾ കാഴ്ചവയ്‌ക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ലോക്‌സഭ സീറ്റുകളിലും താമര വിരിയുമെന്നും അദ്ദേഹം വ്യകത്മാക്കി. നിരവധി മേഖലകളിലെ വികസനത്തിനാണ് എട്ട് വർഷകാലമായി ഹരിയാന സാക്ഷ്യം വഹിച്ചതെന്നും ക്രമസമാധാനം മെച്ചപ്പെട്ടതായും അമിത് ഷാ പറഞ്ഞു.അതിനാൽ തന്നെ ഹരിയാനയിലെ ജനങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു.