Thursday, January 9, 2025
Kerala

റിപ്പബ്ലിക്ക് ദിന പരേഡിൽ മിന്നും പ്രകടനവുമായി കേരള എൻസിസി കേഡറ്റുകൾ; ഇത്തവണ നേടിയത് ആറ് മെഡലുകൾ

റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിൽ നിന്നുമുള്ള എൻസിസി കേഡറ്റുകൾ ഇത്തവണയും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ബെസ്റ്റ് കേഡറ്റ് വിഭാഗത്തിൽ നാല് മെഡലുകളടക്കം ആറ് മെഡലുകൾ എൻസിസി കേരള ലക്ഷ്വദീപ് ഡയറക്ടറേറ്റ് സ്വന്തമാക്കി. കേരളത്തിൽ നിന്നുള്ള എൻസിസി കേഡറ്റുകൾക്ക് കേന്ദ്രമന്ത്രി വി മുരളീധരൻ സ്വീകരണം നൽകി.

രാജ്യത്തിന്റെ പ്രൗഡ ഗംഭീരമായ റിപ്പബ്ലിക്ക്ദിന പരേഡിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് കേരളത്തിൽ നിന്നുള്ള എൻസിസി കേഡറ്റുകൾ കാഴ്ചവച്ചത്. റിപ്പബ്ലിക്ക് ദിന ക്യാമ്പിൽ പങ്കെടുത്ത 2155 കേഡറ്റുകളിൽ 116 പേർ കേരളത്തിൽ നിന്നുമാണ്. അനന്യ രാജേഷ്, റോസ്‌ ട്രീസ ബെന്നി, മാധവ് പി നായർ എന്നിങ്ങനെ ബെസ്റ്റ് കേഡറ്റ് വിഭാഗത്തിൽ മാത്രം നാല് മെഡലുകൾ കേരളം സ്വന്തമാക്കി.

അതേസമയം റിപ്പബ്ലിക് ദിന പരേഡില്‍ കേരളവും കേരളത്തിന്റെ സ്ത്രീശക്തിയും ഹൃദയം കവര്‍ന്നു. സ്ത്രീ ശാക്തികരണത്തിന്റെ ഫോക് പാരമ്പര്യം പ്രമേയമാക്കി അവതരിപ്പിച്ച ഫ്ളോട്ടിനെ നിറഞ്ഞ കയ്യടികളോടെയാണ് രാഷ്ട്രപതി ദൗപതി മൂർമുവും വിശിഷ്ഠ വ്യക്തികളും അനുമോദിച്ചത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24 സ്ത്രീകളാണ് കേരള ഫ്ളോട്ടില്‍ അണിനിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *