കോൺഗ്രസിന് വോട്ടിനും അധികാരത്തിലേക്കുമുള്ള ചവിട്ടു പടികൾ മാത്രമാണ് ഹിന്ദു; എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപി
എ. കെ ആന്റണിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപി. കോൺഗ്രസിന് വോട്ടിനും അധികാരത്തിലേക്കുമുള്ള ചവിട്ടു പടികൾ മാത്രമാണ് ഹിന്ദു. മുസ്ലിം വിഭാഗം ഒപ്പമുണ്ടെന് കോൺഗ്രസ് ധരിക്കുന്നു. അധികാരത്തിലെത്താൻ കോൺഗ്രസ് ഹിന്ദുവാകുന്നു. അധികാരത്തിലെത്തിയാൽ ഹിന്ദുവിനെ തീവ്രവാദിയാക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്നും സുധാംശു ത്രിവേദി വ്യക്തമാക്കി.
മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരെന്നും ഭൂരിപക്ഷ വിഭാഗങ്ങളെയും അണിനിരത്തണമെന്നും എകെ ആൻറണി പറഞ്ഞിരുന്നു. ഹൈന്ദവ സഹോദരങ്ങൾ അമ്പലത്തിൽ പോയി കുറി തൊട്ടാൽ അപ്പോൾ തന്നെ മൃദുഹിന്ദുത്വ സമീപനം എന്ന് പറഞ്ഞാൽ മോദി ഭരണം തിരിച്ചു വരുമെന്നും എ കെ ആൻ്റണി പറഞ്ഞു.
ഇതിനിടെ എ.കെ ആന്റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണി. മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്. അമ്പലത്തിൽ പോകുന്നവരും കാവി മുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താൻ മുമ്പേ പറഞ്ഞതാണെന്നും ആന്റണിയെ പോലെ മുതിർന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമെന്നും സതീശൻ പറഞ്ഞു.