Sunday, April 13, 2025
National

സമരവേദി മാറ്റണമെന്ന അമിത് ഷായുടെ നിർദേശം കർഷകർ തള്ളി; ഉപാധികൾ സ്വീകരിക്കില്ലെന്ന് സമരക്കാർ

ദേശീയപാതയിൽ നിന്നും സമരം ഒഴിവാക്കണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം കർഷകർ തള്ളി. സർക്കാർ പറഞ്ഞ സ്ഥലത്ത് സമരം ചെയ്യാനാകില്ലെന്ന് കർഷകർ വ്യക്തമാക്കി.

സർക്കാർ നിർദേശിക്കുന്ന സ്ഥലത്തേക്ക് സമരം മാറ്റിയാൽ അടുത്ത ദിവസം ചർച്ച നടത്താമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ ഇത്തരം ഉപാധികൾ ആവശ്യമില്ലെന്നായിരുന്നു കർഷകരുടെ പ്രതികരണം.

പഞ്ചാബിൽ നിന്നുള്ള കർഷകരാണ് ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്നത്. വേദി മാറ്റുന്നതിൽ മറ്റ് കർഷക സംഘടനകളോടും ഇവർ അഭിപ്രായം ആരാഞ്ഞിരുന്നു. തുടർന്നാണ് അന്തിമ നിലപാട് വ്യക്തമാക്കിയത്. സർക്കാർ നിർദേശിച്ചയിടത്തേക്ക് സമരം മാറ്റേണ്ടതില്ലെന്നാണ് അഖിലേന്ത്യ കോർഡിനേഷൻ സമിതിയുടെയും തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *