കടൽ അതി പ്രക്ഷുബ്ധമാകാൻ സാധ്യത; കേരളാ തീരത്ത് നിന്ന് കടലിൽ പോകുന്നതിന് നിരോധനം ഏർപ്പെടുത്തി
ഡിസംബർ 1 മുതൽ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് നവംബർ 30 അർദ്ധരാത്രിയോടെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നവംബർ 30 അർദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്.*
*ഇന്ന് (29/11/2020) കടലിൽ പോകുന്നവർ നാളെ (30/11/2020) അർദ്ധരാത്രിയോടെ തീരത്ത് നിർബന്ധമായും തിരിച്ചെത്തേണ്ടതാണ്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുള്ളതിനാൽ ഈ മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണ്. ഡിസംബർ 1 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു.*
*പ്രത്യേക ജാഗ്രത നിർദ്ദേശം*
*തമിഴ്‌നാട്- പുതുച്ചേരി തീരം*
03 -12-2020 നു തെക്ക്- പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും മാന്നാർ കടലിടുക്കിലും കന്യാകുമാരി പ്രദേശത്തും 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
04 -12-2020 നു തെക്ക്- പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും മാന്നാർ കടലിടുക്കിലും കന്യാകുമാരി പ്രദേശത്തും തമിഴ്‌നാട് തീരത്തും 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
*മറ്റു പ്രദേശങ്ങൾ*
29 -11-2020 നു തെക്ക്- കിഴക്ക് ബംഗാൾ ഉൾക്കടലിലും തെക്ക് ആൻഡമാൻ കടലിലും 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്
30 -11-2020 നു തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തു 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്
01 -12-2020 നു തെക്ക്- പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും മാന്നാർ കടലിടുക്കിലും കന്യാകുമാരി പ്രദേശത്തും കേരളതീരത്തും മാലിദ്വീപ് തീരത്തും 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്
02 -12-2020 നു തെക്ക്- പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും മാന്നാർ കടലിടുക്കിലും കന്യാകുമാരി പ്രദേശത്തും കേരളതീരത്തും തമിഴ്‌നാട് തീരത്തും മാലിദ്വീപ് തീരത്തും തെക്ക്- കിഴക്ക് അറബിക്കടലും ലക്ഷദ്വീപ് തീരത്തും 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്
03 -12-2020 നു കേരളതീരത്തും തെക്ക്- കിഴക്ക് അറബിക്കടലും ലക്ഷദ്വീപ് തീരത്തും 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്
*മേൽപ്പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മൽസ്യത്തൊഴിലാളികൾ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുത്*