സ്ഥാനാർഥിയില്ലാതെ പ്രചാരണമെന്തിന്; അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി. ബിജെപി സ്ഥാനാർഥി ഇവിടെ ഇല്ലാത്തതിനെ തുടർന്നാണ് തീരുമാനം. ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസായിരുന്നു മണ്ഡലത്തിലെ സ്ഥാനാർഥി. എന്നാൽ ഇദ്ദേഹത്തിന്റെ നാമനിർദേശ പത്രിക തള്ളുകയായിരുന്നു
തൃപ്പുണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ പൊതുപരിപാടി. ഇന്ന് രാത്രി കൊച്ചിയിലെത്തുന്ന അമിത് ഷാ നാളെ രാവിലെ തൃപ്പുണിത്തുറയിലെ റോഡ് ഷോയിൽ പങ്കെടുക്കും.