കെജ്രിവാൾ അരാജകത്വത്തിന്റെ പ്രതീകം; ഡൽഹി സർക്കാരിന്റെ അഴിമതി മറച്ചു കാട്ടാനാണ് പുതിയ പ്രചാരണമെന്ന് അനുരാഗ് താക്കൂർ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഡൽഹിയിലെ മുസ്ലിം പുരോഹിതർക്ക് പ്രതിവർഷം 18000 രൂപ നൽകുന്നു. ഇതേ തുക മറ്റു മതവിഭാഗങ്ങളിലെ പുരോഹിതർക്ക് നൽകാൻ ആം ആദ്മി സർക്കാരിന് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും പുരോഹിതർക്ക് ഇതേ സർക്കാർ പ്രതിഫലം നൽകാത്തത് എന്തുകൊണ്ടാണ്?. രാമക്ഷേത്രത്തെ എതിർത്തവരും ഹിന്ദു ദൈവങ്ങളെ അപമാനിച്ചവരും ആണ് ആം ആദ്മി പ്രവർത്തകരെന്ന് അനുരാഗ് താക്കൂർ ആരോപിച്ചു. കെജ്രിവാൾ അരാജകത്വത്തിന്റെ പ്രതീകമാണ്. കെജ്രിവാൾ സർക്കാരിന്റെ അഴിമതി മറച്ചു കാട്ടാനാണ് പുതിയ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.