അഴിമതി തുടച്ചുനീക്കുമെന്ന് ഭഗവന്ത് മൻ; പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മഗ്രാമമായ ഖത്കർ കാലാനിയിൽ നടന്ന ചടങ്ങിൽ ഭഗവന്ത് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി മുഖ്യമന്ത്രിയും ആപ് കൺവീനറുമായ അരവിന്ദ് കെജ്രിവാൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു
ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനായി ഖത്കർ കാലാനിലെത്തിയത്. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയായിരിക്കുമെന്ന് ഭഗവന്ത് മൻ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
മുഖ്യമന്ത്രി മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കുമെന്നാണ് കരുതുന്നത്. നാളെ സഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും.