ആശുപത്രികളിൽ രോഗികൾ നിറഞ്ഞാൽ ഡൽഹി ലോക്ക് ഡൗണിലേക്ക് പോകുമെന്ന് അരവിന്ദ് കെജ്രിവാൾ
ഡൽഹിയിൽ ആശുപത്രികളിൽ രോഗികൾ നിറഞ്ഞാൽ ലോക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലാണെന്നും കെജ്രിവാൾ പറഞ്ഞു.
ലോക്ഡൗണിനോട് സർക്കാരിന് ഒരു താൽപ്പര്യവുമില്ല. എന്നാൽ കോവിഡ് വ്യാപിക്കുകയും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്താൽ സംസ്ഥാനത്ത് ലോക്ഡൗൺ അല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും കെജ്രിവാൾ പറഞ്ഞു.