നീറ്റ് പിജി കൗൺസിലിങിന് സ്റ്റേ ഇല്ല; ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി
നീറ്റ് പിജി കൗൺസിലിങ് തടയില്ലെന്ന് സുപ്രിംകോടതി. വ്യാഴാഴ്ച മുതലുള്ള കൗൺസിലിംഗുമായി മുന്നോട്ടുപോകാം. ഹർജിയിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി ബോധപ്പെടുത്താൻ ഹർജിക്ക് സാധിച്ചില്ല എന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റെ നിഗമനം. ഇതിൻ്റെ അടിസ്ഥാനത്തിൽ സെപ്തംബർ ഒന്നിന് ആരംഭിക്കുന്ന കൗൺസിലിംഗ് തടയാൻ സാധിക്കില്ല എന്നാണ് കോടതി നിലപാട്. കൗൺസിലിംഗുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.