Thursday, January 2, 2025
EducationNational

നീറ്റ്, ജെഇഇ പരീക്ഷ മാറ്റി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കില്ലെന്ന് കോടതി

സെപ്റ്റംബറിൽ നടക്കേണ്ട നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷകൾ നീട്ടിവെച്ച് വിദ്യാർഥികളുടെ ഭാവി അപകടത്തിൽ ആക്കാനില്ലെന്ന് കോടതി പറഞ്ഞു. കൊവിഡിന് ഇടയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ കോടതിയുടെ വിധി

കൊവിഡ് വാക്‌സിൻ തയ്യാറാകുന്നതുവരെ എങ്കിലും പരീക്ഷകൾ നിർത്തിവെക്കണമെന്നതായിരുന്നു ഹർജിക്കാരുടെ ആവശ്യം. പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വാക്‌സിൻ ഉടൻ തയ്യാറാകുമെന്ന് പറഞ്ഞതും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ എതിർത്തു

കൊവിഡ് മാനദണ്ഡങ്ങളും സുരക്ഷയും ഏർപ്പെടുത്തി പരീക്ഷ നടത്താമെന്ന് തുഷാർ മേത്ത അറിയിച്ചു. സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന് അറിയാം. സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാനില്ലെന്നും കോടതി പറഞ്ഞു. സെപ്റ്റംബർ 13നാണ് നീറ്റ് പരീക്ഷ. സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് ജെഇഇ പരീക്ഷ

Leave a Reply

Your email address will not be published. Required fields are marked *