Monday, January 6, 2025
National

നീറ്റ്‌ പരീക്ഷയ്ക്ക് 13ന് എത്താത്തവർക്ക് വേറെ അവസരം നൽകില്ല: സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നേരത്തെ, നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ്-ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നൽകിയ പുനപരിശോധന ഹർജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്.

നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾക്ക് നടത്താൻ ഓഗസ്റ്റ് 17ലെ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഈ വിധി പുനഃപരിശോധിക്കേണ്ടെന്ന് പിന്നീട് കോടതി വിലയിരുത്തി. തുടർന്ന് ഈ മാസം ഒന്നാം തിയതി മുതൽ ആറാംതിയതി വരെ ജെഇഇ പരീക്ഷ നടന്നു. സെപ്റ്റംബർ 13നാണ് നീറ്റ് പരീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *