Sunday, January 5, 2025
National

രാജ്യത്ത് 20,409 പേർക്ക് കൊവിഡ്; 47 മരണം

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 43,979,730 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സജീവ കേസുകളുടെ എണ്ണം 1,43,988 ആണ്. ഇത് ക്യുമുലേറ്റീവ് കേസുകളുടെ 0.33 ശതമാനവുമാണ്. ഇന്നലെ 47 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ആകെ മരണസംഖ്യ 5,26,258 ആണ്. രോഗമുക്തി നിരക്ക് 98.48 ശതമാനവും. അതേസമയം കൊവിഡ് വാക്സിനേഷൻ കവറേജ് 200 കോടി കവിഞ്ഞു( 2,03,60,46,307). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,63,960 പേർക്ക് വാക്സിൻ ഡോസുകൾ നൽകി. 12-14 പ്രായ വിഭാഗത്തിൽ 3.88 കോടി ആളുകൾക്ക് ആദ്യ ഡോസും 2.76 കോടി പേർക്ക് രണ്ടാം ഡോസും ലഭിച്ചു.

15-18 വയസ്സിനിടയിലുള്ള 6.11 കോടിയിലധികം ആളുകൾക്ക് അവരുടെ ആദ്യ ഡോസും 5.09 കോടിയിലധികം പേർക്ക് രണ്ടാം ഡോസും നൽകി. 60 വയസ്സിന് മുകളിലുള്ളവർ, ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ എന്നിവർക്ക് 5.02 കോടി മുൻകരുതൽ ഡോസുകളും 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് 3.42 കോടിയും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *