24 മണിക്കൂറിനിടെ രാജ്യത്ത് 15,786 പേര്‍ക്ക് കൂടി കൊവിഡ്; 231 മരണം
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 15,786 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 231 മരണങ്ങളും സ്ഥിരീകരിച്ചു. കേരളത്തില്‍ 8,733 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍, ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,75,745 ആണ്. ഇത് 232 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.
അതേസമയം, 100 കോടി ഡോസ് കൊവിഡ് -19 വാക്‌സീന്‍ നല്‍കിക്കൊണ്ട് വ്യാഴാഴ്ച ഇന്ത്യ ഒരു സുപ്രധാന നേട്ടം കൈവരിച്ചു. സര്‍ക്കാരിന്റെ കോ-വിന്‍ പോര്‍ട്ടല്‍ അനുസരിച്ച് ഇന്നലെ രാവിലെ 9:47 നാണ് ഈ സുപ്രധാന കണക്ക് എത്തിയത്.