ടേക്ക് ഓഫിനിടെ ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
ടേക്ക് ഓഫിനിടെ ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. സംഭവം അന്വേഷിക്കാൻ ഡിജിസിഎ നിർദ്ദേശം നൽകി. കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല. അപകടത്തിനു പിന്നാലെ വിമാന സർവീസ് റദ്ദാക്കിയിരുന്നു.
ഇന്നലെയാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ടോടെ അസമിലെ ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടാനൊരുങ്ങവെയായിരുന്നു അപകടം.