ശൈത്യകാല സമ്മേളനം നാളെ മുതൽ; സ്പീക്കർ വിളിച്ച സർവകക്ഷി യോഗം ഇന്ന്
ശൈത്യകാല സമ്മേളനം നാളെ മുതൽ; സ്പീക്കർ വിളിച്ച സർവകക്ഷി യോഗം ഇന്ന്
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കർ ഓം ബിർള വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. അടുത്ത മാസം 23 വരെയാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം.
വിലക്കയറ്റം, ഇന്ധനവില വർധന അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കാനിരിക്കെ സഭാ നടപടികൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സ്പീക്കർ കക്ഷികളുടെ പിന്തുണ തേടും. 29നാണ് സമ്മേളനം ആരംഭിക്കുന്നത്. ആദ്യ ദിവസം തന്നെ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ല് അവതരിപ്പിക്കും
കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബില്ല് അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബില്ല് ചർച്ച ചെയ്ത് പാസാക്കും. ബില്ലിനെ പ്രതിപക്ഷം എതിർക്കില്ല.