സിബിഐ റെയ്ഡിനിടെ കൽക്കരി അഴിമതിക്കേസ് കുറ്റാരോപിതൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കൽക്കരി അഴിമതി കേസിൽ സിബിഐ റെയ്ഡ് നടത്തുന്നതിനിടെ ആരോപണ വിധേയനായ ധനഞ്ജയ് റായ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. റെയ്ഡിനായി സിബിഐ ഉദ്യോഗസ്ഥർ അസൻസോളിലെ വീട്ടിലെത്തിയതിന് പിന്നാലെ ധനഞ്ജയ് റായിക്ക് നെഞ്ചുവേദന വരികയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൽക്കരി ഖനന കേസുമായി ബന്ധപെട്ട് നാല് സംസ്ഥാനങ്ങളിലെ 45 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, യുപി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്