മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന ആന കൊമ്പ് കേസിലെ റിമാൻഡ് പ്രതി മരിച്ചു
കൽപ്പറ്റ:റിമാൻ്റ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന കുഞ്ഞോം കാട്ടിയേരി കോളനിയിലെ രാജു (34) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലധികൃതർ ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രി സാറ്റ് ലൈറ്റ് ആശുപത്രിയായ വിൻസെൻ്റ് ഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുഞ്ഞോം ആന കൊമ്പ് കേസുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നിനാണ് രാജു റിമാൻ്റിലായത്.