സംസ്ഥാനത്ത് 25 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5474 സമ്പർക്ക രോഗികൾ കൂടി
സംസ്ഥാനത്ത് 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുതുകളങ്ങര സ്വദേശിനി പാർവതി അമ്മ (82), മണക്കാട് സ്വദേശി വേണുഗോപാലൻ നായർ (75), പൂന്തുറ സ്വദേശിനി നബീസത്ത് (66), വിളപ്പിൽശാല സ്വദേശി രാജേന്ദ്രൻ (65), ആലപ്പുഴ ചേലങ്കരി സ്വദേശി ഫ്രാൻസിസ് തോമസ് (78), പുന്നപ്ര സ്വദേശി സദാനന്ദൻ (57), മാവേലിക്കര സ്വദേശി പൊടിയൻ (63), അരൂർ സ്വദേശി ബാലകൃഷ്ണൻ (75), ചെങ്ങന്നൂർ സ്വദേശിനി കനിഷ്‌ക (55), തൃക്കുന്നപ്പുഴ സ്വദേശി യു. പ്രശാന്തൻ (56), കോട്ടയം കുമരകം സ്വദേശി പുരുഷോത്തമൻ (83), എറണാകുളം കോടനാട് സ്വദേശി എം.എസ്. സെയ്ദു (66), പള്ളുരുത്തി സ്വദേശിനി കെ.കെ. തിലോത്തമ (71), ഭുവനേശ്വരി റോഡ് സ്വദേശി പി.ജെ. ദേവസ്യ (86), ദേവഗിരി സ്വദേശി സേവിയർ (65), എടശേരി സ്വദേശി പങ്കജാക്ഷൻ പിള്ള (85), തൃശൂർ ചാവക്കാട് സ്വദേശി അബൂബക്കർ (78), എരുമപ്പെട്ടി സ്വദേശി ബാലകൃഷ്ണൻ (79), ഒല്ലൂർ സ്വദേശി കെ.ജെ. സൂസന്ന (75), അളഗപ്പ നഗർ സ്വദേശി റപ്പായി (58), കുന്നംകുളം സ്വദേശിനി മാളു (53), മലപ്പുറം പാതൂർ സ്വദേശി രതീഷ് (36), മഞ്ഞപ്പറ്റ സ്വദേശി ഉമ്മർ (72), കരുളായി സ്വദേശിനി റുക്കിയ (67), കരുവാമ്പ്രം സ്വദേശിനി ഖദീജ (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2196 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 602, കോഴിക്കോട് 665, മലപ്പുറം 653, തൃശൂർ 636, കോട്ടയം 623, പാലക്കാട് 293, തിരുവനന്തപുരം 375, കൊല്ലം 454, കണ്ണൂർ 268, ആലപ്പുഴ 303, വയനാട് 237, ഇടുക്കി 144, പത്തനംതിട്ട 100, കാസർഗോഡ് 121 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.