Saturday, October 19, 2024
National

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 71 നിയമസഭ സീറ്റുകളിലേക്കായി 1066 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. കൊവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക.മുന്‍ മുഖ്യമന്ത്രിയും എച്ച്.എ.എം നേതാവുമായ ജതിന്‍ റാം മാഞ്ചി , ഷൂട്ടിംഗ് താരം-ശ്രേയസി സിംഗ് എന്നിവരും നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ആറു മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നുണ്ട്.

ഏകദേശം രണ്ട് കോടിയില്‍പരം വോട്ടര്‍മാരാണ് വിധിയെഴുതാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുക.1.01 പേര്‍ സ്ത്രീകളും 599 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവരാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. ആകെ സ്ഥാനാര്‍ത്ഥികളില്‍ 952 പേര്‍ പുരുഷന്മാരും 114 പേര്‍ സ്ത്രീകളുമാണ്. കൊവിഡ് രോഗികള്‍ക്ക് അവസാനമണിക്കൂറില്‍ വോട്ടുചെയ്യാന്‍ അവസരമുണ്ട്. 80 വയസിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ടും അനുവദിച്ചിട്ടുണ്ട്. രണ്ടാം ഘട്ടം നവംബര്‍ 3 ന് 94 മണ്ഡലങ്ങളിലും മൂന്നാംഘട്ടം 7ന് 78 മണ്ഡലങ്ങളിലും നടക്കും. നവംബര്‍ 10നാണ് ഫലപ്രഖ്യാപനം.

ഇമാംഗഞ്ച്, ശാസറാം, ദിനാര, ഗയ, മുന്‍ഗെര്‍, ജാമുയി, ബങ്കിപ്പൂര്‍, മൊകാമ, ജമാല്‍പൂര്‍, ചെയിന്‍പൂര്‍, ബുക്സാര്‍ എന്നിവയാണ് ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാര്‍ മന്ത്രിസഭയിലെ കുറഞ്ഞത് ആറ് മന്ത്രിമാരായ കൃഷ്ണന്ദന്‍ വര്‍മ്മ, പ്രേം കുമാര്‍, ജയ് കുമാര്‍ സിംഗ്, സന്തോഷ് കുമാര്‍ നിരാല, വിജയ് സിന്‍ഹ, രാം നാരായണ്‍ മണ്ഡല്‍ എന്നിവരുടെ വിധി നിര്‍ണ്ണയിക്കാന്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഒരുങ്ങുന്നു. മുന്‍ മുഖ്യമന്ത്രിയും എച്ച്എഎം പ്രസിഡന്റുമായ ജിതന്‍ റാം മഞ്ജി, കോമണ്‍വെല്‍ത്ത് ഷൂട്ടര്‍ ശ്രേയസി സിംഗ്, ശത്രുഘണ്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ, പ്ലുറല്‍സ് പാര്‍ട്ടിയിലെ പുഷ്പാം പ്രിയ ചൗധരി, ബിജെപിയുടെ പ്രണവ് കുമാര്‍ യാദവ്, ആര്‍ജെഡിയുടെ അനന്ത് കുമാര്‍ സിംഗ് എന്നിവരും പ്രധാന സ്ഥാനാര്‍ഥികളാണ്.

Leave a Reply

Your email address will not be published.