തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് 28ന് തുടങ്ങും
തിരുവനന്തപുരം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതാ, പിന്നാക്ക സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് 28ന് ആരംഭിക്കും. ഒക്ടോബര്‍ 5 വരെയാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പിനുള്ള ഹാള്‍ ലഭ്യമായില്ലെങ്കില്‍ ആറിനും തുടരും. കൊവിഡ് മാനദണ്ഡം പാലിച്ചു തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 18 ന് സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.. ഉച്ചകഴിഞ്ഞു 3നു മാസ്‌കറ്റ് ഹോട്ടലിലാണു യോഗം. അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തിരഞ്ഞെടുപ്പ് നടത്താന്‍ തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെ 3 വിദഗ്ധരുമായി കമ്മിഷന്‍ കഴിഞ്ഞ മാസം നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.