Thursday, January 23, 2025
Kerala

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി കൈമാറി

കൊച്ചി: കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ ആശുപത്രി അധികൃതര്‍ പെട്ടി കുടുംബത്തിന് കൈമാറി. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കള്‍ പള്ളി സെമിത്തേരിയിലെത്തിച്ചത്.

കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ (42) മൃതദേഹമാണ് പെട്ടിയില്‍ ഇലാതെയായത്. പള്ളി സെമിത്തേരിയില്‍ എത്തിച്ച ശേഷമാണ് മൃതദേഹം പെട്ടിയിലില്ലെന്ന് ബന്ധുക്കള്‍ക്ക് മനസ്സിലായത്. ഇന്നലെയാണ് പ്രിന്‍സ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *