ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഡല്‍ഹി: ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.
കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്നും കോവിഡ് സ്ഥിതി കണക്കിലെടുത്ത് ഒരുക്കങ്ങള്‍ നടത്തുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ആവര്‍ത്തിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.