മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് ഒമ്പത് മരണം
മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് ഒമ്പത് പേർ മരിച്ചു. ഏഴ് സ്ത്രീകളും ഇവരില്‍ ഉള്‍പ്പെടുന്നു. നാല് പേർക്ക് പരിക്കേറ്റു. ദേവാസ് ജില്ലയിലെ ഖൽ ബാംനി ഗ്രാമങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹൻ ദുഃഖം രേഖപ്പെടുത്തി.