Thursday, January 9, 2025
Sports

ബൗളര്‍മാരുടെ മത്സരം, ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് മൂന്ന് വിക്കറ്റ് ജയം

നിര്‍ണായക മത്സരത്തില്‍ ഡല്‍ഹിയെ വീഴ്ത്തി കൊല്‍ക്കത്ത. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്. 128 റണ്‍സ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ കൊല്‍ക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. മികച്ച ബാറ്റിങ് പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍ (30), നിതീഷ് റാണ (36), സുനില്‍ നരെയ്ന്‍ (21) എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ഡല്‍ഹിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയ ബൗളര്‍മാരുടെ പ്രകടനവും നിര്‍ണായകമായി.

നേരത്തെ ലോക്കി ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ബൗളിങ് മികവിലാണ് കൊല്‍ക്കത്ത ഡല്‍ഹിയെ 127 റണ്‍സിലൊതുക്കിയത്. മൂവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനാവാത്തതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. ഡല്‍ഹി നിരയില്‍ ഋഷഭ് പന്ത് (39), ശിഖര്‍ ധവാന്‍ (24), സ്റ്റീവന്‍ സ്മിത്ത് (39) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ജയത്തോടെ കൊല്‍ക്കത്ത 10 പോയന്റുമായി നാലാം സ്ഥാനത്തെത്തി. അതിനിടെ സഞ്ജു സാംസണിനെ മറികടന്ന് ശിഖര്‍ ധവാന്‍ (454) ഓറഞ്ച് ക്യാപ് സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *