Monday, January 6, 2025
National

‘നൂറാം വര്‍ഷത്തിലേക്ക് ആർഎസ്എസ്’; ദണ്ഡിന്റെ നീളം കുറക്കുന്നു

പരിശീലന പരിപാടിയില്‍ വിപുലമായ മാറ്റം വരുത്താന്‍ ആര്‍എസ്എസ്. നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആര്‍എസ്എസ് തങ്ങളുടെ പരിശീലന രീതികളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘടനയുടെ സായുധപരീശനമായ കോഴ്‌സായി ഒ ടി സി അഥവാ ഓഫീസേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന്റെ നീളം കുറക്കാനും ആലോചിക്കുന്നുണ്ട്. അതോടൊപ്പം സംഘടയുടെ അടയാളമായ മുള ദണ്ഡിന്റെ നീളം കുറക്കാനും ആലോചിക്കുന്നുണ്ട്.

ജൂലൈ 13 മുതല്‍ 15 വരെ ഊട്ടിയില്‍ നടന്ന ദേശീയ കാര്യകാരിണി യോഗത്തില്‍ ഇതിനെക്കുറിച്ച് വലിയ ചര്‍ച്ച നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദി ഇന്ത്യൻ എക്‌സ് പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനം നടക്കുന്ന ചേരുന്ന കേന്ദ്രീയ കാര്യകാരി മണ്ഡല്‍ ഇക്കാര്യത്തില്‍ തിരുമാനം എടുക്കും. ഏതാനും വര്‍ഷം മുമ്പ് ഗണവേഷം ( യൂണിഫോമിന്റെ) പരിഷ്‌കരണവും നടത്തിയിരുന്നു. കാക്കി ട്രൗസറിനും പകരം പാന്റാക്കിമാറ്റി.

മൂന്ന് വര്‍ഷം നീളുന്നതാണ് ആര്‍ എസ് എസിന്റെ ഒ ടി സി അഥവാ സംഘശിക്ഷാ വര്‍ഗ് ആദ്യ രണ്ട് വര്‍ഷമാണ് ഇരുപത് ദിവസവും മൂന്നാം വര്‍ഷം 25 ദിവസവുമാണ് കോഴ്‌സ്. മൂന്നാം വര്‍ഷത്തെ പരിശിശീലനം നാഗ്പൂരിലാണ്. ഇവ ചുരുക്കി ഒന്നാം വര്‍ഷം 15 ദിവസവും, രണ്ടും മൂന്നും വര്‍ഷങ്ങളില്‍ 20 ദിവസവും നടത്താണ് ഇപ്പോള്‍ സംഘടന ഉദ്ദേശിക്കുന്നത്. അതോടൊപ്പം ഇസ്‌ട്രേക്ടേര്‍സ് ട്രെയിനിംഗ് കോഴ്‌സ് തുടങ്ങിയ പ്രാഥമിക കോഴ്‌സുകളും സംഘടനക്കുണ്ട്.ആദ്യ വര്‍ഷത്തിലെ പരിശീലന ക്യാമ്പുകള്‍ സംഘ് ശിക്ഷ വര്‍ഗ് എന്ന പേരിലും മറ്റ് വര്‍ഷങ്ങളിലേത് കാര്യകര്‍ത്ത വികാസ് ശിവിര്‍ എന്ന് പുനര്‍നാമകരണം ചെയ്യാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *