ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിംപ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമാകും. വൈകിട്ട് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യും. നാല് വേദികളിലായി നാളെ മുതലാണ് മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് 10 വരെയാണ് മത്സരങ്ങൾ. 187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി 22000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒളിമ്പ്യാഡിന്റെ ദീപശിഖാപ്രയാണം ഇന്നലെ വൈകിട്ട് മത്സര വേദിയിലെത്തി.