ഒമിക്രോൺ പ്രതിസന്ധി: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, നിയന്ത്രണങ്ങൾ വീണ്ടുമെത്തും
കൊവിഡിന്റെ ഒമിക്രോൺ വകഭേദം വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. മൻ കി ബാത്തിലൂടെയാണ് മോദിയുടെ അഭിസംബോധന. രാജ്യത്ത് കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി അഭ്യർഥിക്കും
അതേസമയം പുതിയ കൊവിഡ് വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആർ അറിയിച്ചു. അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകൾ ഇതുവരെയില്ല. വാക്‌സിനേഷൻ നടപടിയെ പുതിയ സാഹചര്യം ബാധിക്കരുതെന്നും ഐസിഎംആർ നിർദേശം നൽകി
അതേസമയം ചില രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഇന്ത്യ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തും. വിമാനത്താവളങ്ങളിൽ അടക്കം പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. മുംബൈയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തി.