Saturday, April 12, 2025
Sports

ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം; ഉദ്ഘാടന ചടങ്ങുകൾ വൈകുന്നേരം നാലരയോടെ

ഒളിമ്പിക്‌സിന് ജപ്പാനിലെ ടോക്യോയിൽ ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം വൈകുന്നേരം നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങുകൾ.

കൊവിഡ് കാലമായതിനാൽ ഒളിമ്പിക്‌സിന് കാണികൾക്ക് പ്രവേശനമില്ല. ചടങ്ങുകളും ലളിതമായിട്ടാകും നടത്തുക. മാർച്ച് പാസ്റ്റിൽ ഏറ്റവും മുന്നിലെത്തുന്നത് ഗ്രീസാണ്. 21ാമതായാണ് ഇന്ത്യയുടെ സ്ഥാനം. മാർച്ച് പാസ്റ്റിലും വളരെ കുറച്ച് താരങ്ങൾ മാത്രമേ പങ്കെടുക്കുന്നുള്ളു.

വ്യോമസേന ആകാശത്ത് ഒളിമ്പിക് വളയങ്ങൾ തീർക്കും. പിന്നാലെ ഔദ്യോഗിക ഉദ്ഘാടന പ്രഖ്യാപനം ജപ്പാൻ ചക്രവർത്തി നരുഹിതോ നടത്തും. പതിനഞ്ച് രാഷ്ട്ര തലവൻമാർ ചടങ്ങിന് സാക്ഷിയാകും.

Leave a Reply

Your email address will not be published. Required fields are marked *