കുഴൽപ്പണം കടത്തിയെന്നൊരു കേസ് ബിജെപിക്ക് എതിരെയില്ല; ജയിലിൽ പോകാനും തയ്യാറെന്ന് സുരേന്ദ്രൻ
കൊടകര കുഴൽപ്പണ കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കുഴൽപ്പണം കടത്തി എന്നൊരു കേസ് തങ്ങൾക്കെതിരെയില്ല. ക്രമക്കേടുണ്ടെന്ന് തെളിഞ്ഞാൽ ജയിലിൽ പോകാനും തൂക്കിക്കൊലയ്ക്ക് വിധേയനാകാനും തയ്യാറാണെന്നും സുരേന്ദ്രൻ പറഞ്ഞു
കേരളത്തിൽ വ്യാപകമായി ഐ എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് ഡിജിപിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവമേറിയ വിഷയമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. കേരളത്തിൽ നിന്നും ഐ എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന വസ്തുത ബിജെപി ആദ്യം മുതൽക്കെ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് സേനയിലും ഐ എസ് സാന്നിധ്യമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു
ലൗ ജിഹാദ് സംഘങ്ങളുണ്ടെന്ന് പറഞ്ഞപ്പോൾ ഇതിനെ എതിർത്ത് സർക്കാർ സത്യവാങ്മൂലം നൽകി. വസ്തുതാ വിരുദ്ധമാണ് ഇടതുപക്ഷ നിലപാട്. കേരളത്തിലെ അവസ്ഥ ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞ ഡിജിപിയെ അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.