Sunday, April 13, 2025
National

‘കേസ് എടുത്താൽ മാത്രം പോരാ; കുറ്റവാളി ശിക്ഷിക്കപ്പെടണം; സമരം തുടരും’: ഗുസ്തി താരങ്ങൾ

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചത് സമരത്തിന്റെ ആദ്യ വിജയമെന്ന് ഗുസ്തി താരങ്ങൾ. എഫ്ഐആർ എടുത്താൽ മാത്രം പോരാ കുറ്റവാളി ശിക്ഷിക്കപ്പെടണം. നിഷ്പക്ഷ അന്വേഷണം നടത്തി ജയിലിൽ അടയ്ക്കണം എന്ന് ഗുസ്തി താരങ്ങൾ ഡൽഹിയിൽ വാർത്ത സമ്മളനത്തിൽ വ്യക്തമാക്കി. ഒരുപാട് തെളിവുകൾ നൽകിയിട്ടുണ്ട്. ബ്രിജ്ജ് ഭൂഷണെതിരെ ധാരാളം എഫ്ഐആറുകൾ ഉണ്ട്. അതിലൊന്നും നടപടികൾ എടുത്തിട്ടില്ലെന്ന് ഗുസ്തി തരാം ബജ്റംഗ് പൂനിയ വ്യക്തമാക്കി.

വിഷയത്തിൽ സുപ്രീംകോടതിയിൽ അല്ലാതെ ഒരു സമിതിയിലും വിശ്വാസമില്ല എന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കി. നീതിക്കായുള്ള പോരാട്ടം വീണ്ടും തുടരും. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വനിതാ സംഘടനകൾ പിന്തുണച്ചു. ഞങ്ങളെ പിന്തുണയ്ക്കാൻ ഇപ്പോൾ വന്നില്ലെങ്കിൽ പിന്നെ എപ്പോൾ പിന്തുണയ്ക്കും. വിഷയത്തിൽ പിന്തുണ നൽകിയവർക്ക് ഗുസ്തി താരങ്ങൾ നന്ദി അറിയിച്ചു.

ഗുസ്‌തി ഫെഡറേഷന്റെ അധ്യക്ഷനായ ബ്രിജ് ഭൂഷണെതിരെയുള്ള ആരോപണങ്ങളിൽ ഇന്ന് തന്നെ കേസ് എടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ അറിയിച്ചു. ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *