ഉത്തരേന്ത്യയില്‍ അതിശൈത്യം; നിര്‍ദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഉത്തരേന്ത്യയില്‍ അതിശൈത്യം നിലനില്‍ക്കുന്നതിനാല്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യമുണ്ടാകുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡിസംബര്‍ 29 മുതല്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കടുത്ത ശൈത്യം അനുഭവപ്പെടാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി മദ്യപിക്കുന്നത് ശരീരോഷ്മാവ് കുറച്ച് അപകടം വരുത്തുമെന്ന് അറിയിച്ചു. മദ്യപിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി കാലാവസ്ഥ കേന്ദ്രം. വൈറ്റമിന്‍ സിയുള്ള പഴങ്ങളും ആഹാരവും കഴിച്ച് തണുപ്പിനെ പ്രതിരോധിക്കാന്‍ ചര്‍മ്മം നനവുള്ളതായി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ അറിയിച്ചു.