Saturday, January 4, 2025
Kerala

ന്യൂനമർദ്ദം ചുഴലിക്കാറ്റാകും; ഇന്ന് മുതല്‍ അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് മുതല്‍ അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യ ബന്ധനം നിരോധിച്ചു . തെക്കൻ കേരളത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ ഇന്ന് ബുറൈവി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. നാളെ വൈകിട്ടോടെ കാറ്റ്ശ്രീലങ്കൻ തീരം കടക്കും. വ്യാഴാഴ്ച ബുറൈവി കന്യാകുമാരി തീരത്ത് എത്താനാണ് സാധ്യത. കടൽ പ്രക്ഷുബ്ധമായതിനാൽ കേരള തീരത്ത് മത്സ്യ ബന്ധനം നിരോധിച്ചു. നിലവിൽ ആഴക്കടലിൽ മൽസ്യബന്ധനത്തിൽ പ്പെട്ടിരിക്കുന്നവർ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം. നാളെ മുതൽ തെക്കൻ കേരളത്തിൽ അതിശക്തമായ മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടുണ്ട്. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ തയ്യാറാവാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

ഏഴ് എൻ.ഡി.ആർ.എഫ് സംഘത്തെ കൂടി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതൽ എറണാകുളം മുതൽ ക്യാമ്പ് തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറുകൾ പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂം തുറന്നു. കക്കി, നെയ്യാർ, കല്ലട ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *