രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഏറെക്കാലത്തിന് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തുന്നത്. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത രാജ്യത്ത് കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ടുകൾ
ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത് 1,01,87,850 പേർക്കാണ്. 279 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്താകെ കൊവിഡ് മരണസംഖ്യ 1,47,622 ആയി ഉയർന്നു.
2,78,690 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 97,61,538 പേർ രോഗമുക്തരായി.