താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തും
ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഗ്രൂപ്പ് പോര് സജീവമായതും പോസ്റ്റർ വിവാദങ്ങളുമൊക്കെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് താരിഖ് അൻവറിന്റെ സന്ദർശനം
കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ എന്നിവർ മാറണമെന്ന നിലപാടുള്ളവരാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കെപിസിസി അധ്യക്ഷനെ ഇപ്പോൾ മാറ്റിയാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ
അതേസമയം ഇരുവരെയും മാറ്റണമെന്ന നിലപാട് താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ നേതാക്കൾ ഉന്നയിച്ചേക്കും. ഡിസിസി പ്രസിഡന്റുമാരിൽ ചിലരെ നീക്കണമെന്ന ആവശ്യവും ശക്തമാണ്.