Monday, January 6, 2025
World

ലോ​ക​ത്തെ അ​വ​സാ​ന​ത്തെ മ​ഹാ​മാ​രി​യ​ല്ല കോവിഡ്: ലോ​കാ​രോ​ഗ്യ സംഘടന

ലോ​ക​ത്തെ അ​വ​സാ​ന​ത്തെ മ​ഹാ​മാ​രി​യ​ല്ല കോവിഡെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ഡോ. ​ടെ​ഡ്രോ​സ് അ​ഥാ​നോം. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​യും മൃ​ഗ​ക്ഷേ​മ​ത്തെ​യും ശ​രി​യാ​യി കൈ​കാ​ര്യം ചെ​യ്യാ​തെ മ​നു​ഷ്യ​ൻറെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഫ​ല​വ​ത്താ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എന്നാൽ അ​ടു​ത്തൊ​ന്നി​നെ മു​ന്നി​ൽ​ക്ക​ണ്ട് ത​യാ​റെ​ടു​ക്കാ​തെ അ​പ​ക​ട​ക​ര​മാ​യ ഹ്ര​സ്വ കാ​ഴ്ച​പ്പാ​ടോ​ടെ മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ടു​മ്ബോ​ൾ പ​ണം എ​റി​യു​ന്ന നി​ല​പാ​ടി​നെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ​നി​ന്നും പാ​ഠ​ങ്ങ​ൾ പ​ഠി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ടു​മ്ബോൾ പ​ണം എ​റി​യു​ന്നു. എ​ന്നാ​ൽ അ​ത് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ന​മ്മ​ൾ മ​റ​ക്കു​ന്നു. അ​ടു​ത്തൊ​ന്നി​നാ​യി ത​യാ​റെ​ടു​ക്കു​ന്നു​മി​ല്ല. ഇ​ത് അ​പ​ക​ട​ക​ര​മാ​യ ഹൃ​സ്വ​കാ​ഴ്ച​പ്പാ​ടാ​ണ്.

എന്നാൽ കോവിഡ് അ​വ​സാ​ന​ത്തെ മ​ഹാ​മാ​രി ആ​യി​രി​ക്കി​ല്ലെ​ന്നും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ജീ​വി​ത​ത്തി​ലെ ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നും ച​രി​ത്രം പ​റ​യു​ന്നു. മ​നു​ഷ്യ​രു​ടെ ആ​രോ​ഗ്യ​വും മൃ​ഗ​ങ്ങ​ളും ഭൂ​മി​യും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ഈ ​മ​ഹാ​മാ​രി എ​ടു​ത്തു​കാ​ണി​ക്കു​ന്നു. മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള പാ​ര​സ്പ​ര്യ​ത്തേ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ൻറെ ഭീ​ഷ​ണി​യേ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ൻറെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഏ​തൊ​രു ശ്ര​മ​വും ത​ക​ർ​ക്ക​പ്പെ​ടും- അ​ഥാ​നോംവ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *