Saturday, January 4, 2025
National

മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി, ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതത്തെ മറികടക്കാൻ സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി നൽകുന്നതടക്കമുള്ള നിരവധി ഇളവുകൾ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

അടുത്ത മൂന്ന് മാസത്തേക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. അധിക ചാർജ് ഈടാക്കില്ല. കൂടാതെ സേവിംഗ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി.

2018-19ലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂൺ 30 ആക്കി നീട്ടി. വൈകിയാലുള്ള പിഴപ്പലിശ 12 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറച്ചു. മാർച്ച് , ഏപ്രിൽ, മേയ് മാസങ്ങളിലെ ജി എസ് ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതിയും ജൂൺ 30 വരെ നീട്ടി

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ലിങ്കിംഗ് തീയതി ജൂൺ 30 വരെ നീട്ടി. കസ്റ്റംസ് ക്ലിയറൻസ് അവശ്യ സേവനമാക്കി. കമ്പനികളുടെ ബോർഡ് മീറ്റിംഗ് കൂടാനുള്ള സമയപരിധി 60 ദിവസമാക്കി.

Leave a Reply

Your email address will not be published. Required fields are marked *