Thursday, January 9, 2025
National

10 ഭീകരരുടെ സാമ്പത്തിക വിവരം കേന്ദ്രത്തിന് നൽകണം: ബാങ്കുകളോട് ആർബിഐ

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചവരുടെ സാമ്പത്തിക വിവരങ്ങൾ സർക്കാരിന് സമർപ്പിക്കാൻ ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. ഹിസ്ബുൾ മുജാഹിദീൻ (എച്ച്‌എം), ലഷ്‌കറെ ത്വയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകൾ എന്നിവയിലെ മൊത്തം പത്ത് അംഗങ്ങളെ യുഎപിഎ പ്രകാരം തീവ്രവാദികളായി ആഭ്യന്തര മന്ത്രാലയം ഒക്ടോബർ നാലിന് പ്രഖ്യാപിച്ചിരുന്നു.

“ലിസ്റ്റുകളിലെ ഏതെങ്കിലും വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയോട് സാമ്യമുള്ള അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനും FIU-IND ലേക്കും റിപ്പോർട്ട് ചെയ്യണം” – ആർബിഐ നിർദേശിച്ചു. ബാങ്കുകൾ, അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾ (എക്സിം ബാങ്ക്, നബാർഡ്, NHB, SIDBI, NaBFID), NBFCകൾ എന്നിവ റിസർവ് ബാങ്കിന്റെ ആർഇകളിൽ ഉൾപ്പെടുന്നു.

പാകിസ്താൻ പൗരനായ ഹബീബുള്ള മാലിക്, ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ബാസിത് അഹമ്മദ് റെഷി, നിലവിൽ പാകിസ്ഥാൻ താവളമാക്കിയ ഇംതിയാസ് അഹമ്മദ് കണ്ടൂ, ജമ്മു കശ്മീരിലെ സോപോർ സ്വദേശിയായ സജാദ്, പൂഞ്ചിൽ നിന്നുള്ള സലിം, പുൽവാമ സ്വദേശിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ എന്നിവരും ഭീകരരായി പ്രഖ്യാപിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബാബർ, റഫീഖ് നായി, ഇർഷാദ് അഹ്മദ്, ബഷീർ അഹമ്മദ് പീർ, ബഷീർ അഹമ്മദ് ഷെയ്ഖ് എന്നിവരാണ് മറ്റുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *